/sathyam/media/media_files/2025/06/27/gazaamuna-2025-06-27-00-57-41.webp)
ദുബായ്: ഓപറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമായി ഗസ്സ മുനമ്പിലെ ആരോഗ്യമേഖലക്ക് കൂടുതൽ മെഡിക്കൽ സഹായമെത്തിച്ച് യു.എ.ഇ. ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ)യുടെ സഹകരണത്തോടെയാണ് അടിയന്തര മെഡിക്കൽ സഹായങ്ങൾ ഉൾപ്പെട്ട കപ്പൽ ഗസ്സയിലേക്കയച്ചത്.
ഗസ്സയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രതിസന്ധിയെ നേരിടുകയാണ് ലക്ഷ്യം. യുദ്ധമുഖത്തുള്ള ഗസ്സയിൽ മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഗസ്സയിലെത്തിച്ച ഉപകരണങ്ങൾ ഇമാറാത്തി ഫീൽഡ് ആശുപത്രി വഴി വിതരണം ചെയ്യും.
വലിയ അളവിലുള്ള അത്യാവശ്യ മരുന്നുകളും സ്പെഷലൈസ്ഡ് പീഡിയാട്രിക് സുരക്ഷ ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് മെഡിക്കൽ സഹായം. താൽക്കാലിക മെഡിക്കൽ യൂനിറ്റുകൾക്ക് വേണ്ടിയുള്ള 150 ബെഡുകൾ, ആറ് ടെന്റുകൾ എന്നിവയും സഹായവസ്തുക്കളിൽ ഉൾപ്പെടും.
ഇസ്രായേൽ യുദ്ധത്തിൽ വലിയനാശം സംഭവിച്ചതും കൂടുതൽകാലം പ്രവർത്തനം നടത്താൻ കഴിയാത്തതുമായി ആശുപത്രികളിൽ സമ്മർദം കുറക്കാൻ യു.എ.ഇയുടെ സഹായം പിന്തുണയേകും.