കേരളത്തിലേക്ക് കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേസ്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി ;അപകടത്തില്‍ റൺവേയിലെ സിഗ്നൽ ലൈറ്റുകൾ തകർന്നു ,  ആർക്കും പരിക്കില്ല ; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ദുബായ്: യുഎഇയിൽ നിന്ന് കേരളത്തിലേക്കുളള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്.

Advertisment

നവംബർ മുതൽ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

അബുദാബി – കൊച്ചി സെക്ടറിലാണ് കൂടുതൽ സർവ്വീസുകൾ. എട്ട് അധിക സർവീസ് കൂടി എത്തുന്നതോടെ ആഴ്ചയിൽ 21 സർവീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ തിരുവനന്തപുരത്തേക്കുള്ള വിമാനം പുലർച്ചെ 2.20നും കോഴിക്കോട് സർവീസ് ഉച്ചയ്ക്ക് 1.40നുമാണ് പുറപ്പെടുകയെന്നും ഇത്തിഹാദ് വ്യക്തമാക്കി.

Advertisment