/sathyam/media/media_files/2025/09/30/blcxlmcoz4aic6iiuerrs1sxvik62h0tmtvgtrxw-2025-09-30-21-03-26.jpg)
ദുബായ്: എമിറേറ്റ്‌സ് എയർലൈൻസ് വിമാനങ്ങളിൽ പവർ ബാങ്കുകൾ നിരോധിക്കുന്ന നടപടിക്രമം 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
ചില നിർദ്ദിഷ്ട നിബന്ധനകൾ പ്രകാരം യാത്രക്കാർക്ക് ഒരു പവർ ബാങ്ക് കരുതാൻ അനുമതി ലഭിക്കുന്നുണ്ടെങ്കിലും, വിമാനയാത്രയ്ക്കിടെ അതിന്റെ ഉപയോഗം കർശനമായി വിലക്കിയിട്ടുണ്ട്.
ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകട സംഭവങ്ങൾ വർധിച്ചുവരുന്നതിനെ തുടർന്ന് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായാണ് തീരുമാനം. യാത്രയ്ക്കിടയിൽ സീറ്റിലിരുത്തിയുള്ള ചാർജിംഗ് സൗകര്യം തുടർന്നും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
യാത്രക്കാർ വിമാനം കയറുന്നതിന് മുമ്പ് മൊബൈൽ ഫോൺ, ടാബ്ലറ്റ് തുടങ്ങി ആവശ്യമായ ഉപകരണങ്ങൾ പൂർണ്ണമായി ചാർജ് ചെയ്യണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായാൽ കാബിൻ ക്രൂ വേഗത്തിൽ പ്രതികരിക്കാനാവുന്ന തരത്തിൽ മുൻകരുതൽ നടപടിയാണ് ഈ നിരോധനമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.