/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
അബുദാബി: സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തിയ യുവാവിന് പിഴ ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. 10,000 ദിർഹം പിഴയ്ക്ക് പുറമേ 20,000 ദിർഹം സ്ത്രീക്ക് നഷ്ടപരിഹാരം നൽകാനും ആണ് അബുദാബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടത്.
സ്ത്രീയുടെ സ്വകാര്യത ലംഘിച്ചതിന് യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ക്രിമിനൽ കോടതി വിധി സിവിൽ ഫാമിലി കോടതി ശരിവച്ചു. 10,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. പിഴയും നഷ്ടപരിഹാരവും ഒരുമിച്ച് 30,000 ദിർഹമാണ് യുവാവ് നൽകേണ്ടത്.
കോടതി രേഖകൾ പ്രകാരം, മാന്യതയ്ക്ക് നിരക്കാത്തതും തന്നെ മനഃക്ലേശം ഉണ്ടാക്കിയതുമായ പ്രവൃത്തിയാണ് രഹസ്യമായി ക്യാമറയിൽ പകർത്തിയതെന്ന് കാണിച്ച് സ്ത്രീ സിവിൽ കേസ് ഫയൽ ചെയ്തു.
മുൻ ക്രിമിനൽ ശിക്ഷാവിധി യുവാവ് കുറ്റക്കാരനാണെന്ന് സ്ഥാപിച്ചുവെന്നും അത് സിവിൽ നടപടികളിൽ നിയമപരമായ സാധുത വഹിക്കുന്നുണ്ടെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.