ദുബായിയിൽ വീട്​ കേന്ദ്രീകരിച്ച്​ ലഹരിമരുന്ന്​ വിൽപന. പിടിച്ചെടുത്തത് 40 കിലോ മയക്കുമരുന്ന്, രണ്ട്​ പേർ അറസ്റ്റിൽ

New Update
2696247-untitled-1

ദുബായ്: ദുബായിയിൽ വീട്​ കേന്ദ്രീകരിച്ച്​ മയക്കുമരുന്ന്​ വിൽപന നടത്തിവന്ന സംഘം പൊലീസ്​ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ഏഷ്യൻ വംശജരായ രണ്ട്​ പേർ പിടിയിലായത്​. ​പ്രതികളിൽ നിന്ന്​ 40 കിലോ മയക്ക്​ മരുന്നുകളും പിടിച്ചെടുത്തു.

Advertisment

സംഘത്തെ നിയന്ത്രിച്ചിരുന്നത്​ വിദേശ രാജ്യത്തുള്ള ഗുണ്ടാനേതാവാണെന്ന്​ കണ്ടെത്തിയതായി ദുബായ് പൊലീസ്​ അറിയിച്ചു. വിത്യസ്ത രീതിയിലുള്ള മയക്ക്​ മരുന്നുകളാണ്​ ​പ്രതികളിൽ നിന്ന്​ ലഭിച്ചത്​. 

എമിറേറ്റിലെ വീടുകൾ കേന്ദ്രീകരിച്ച്​ മയക്ക്​ മരുന്ന്​ വ്യാപാരം നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ‘ഓപറേഷൻ വില്ല’ എന്ന പേരിൽ നടത്തിയ നീക്കത്തിലാണ്​ പ്രതികൾ പിടിയിലായതെന്ന്​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ആന്‍റി നർകോട്ടിക്സ്​ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ്​ ബിൻ മുവൈസ പറഞ്ഞു.

യുവാക്കളെ ലക്ഷ്യമിട്ട്​ പ്രവർത്തിക്കുന്ന മയക്ക്​ മരുന്ന്​ കടത്തുകാരുടെയും വിതരണക്കാരുടെയും പദ്ധതികൾ കണ്ടെത്താനും തകർക്കാനും പൊലീസ്​ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ്​ ‘ഓപറേഷൻ വില്ല’ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക ടീം രൂപവത്​കരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം.

Advertisment