/sathyam/media/media_files/3nFV6D9v0kelRbtOrXs5.webp)
ദുബായ്: ഇത്തവണത്തെ ദീപാവലി ആഘോഷിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നാല് മുതൽ അഞ്ച് ദിവസം വരെ അവധി ലഭിക്കും. യുഎഇയിലെ വാരാന്ത്യ അവധിയോടടുപ്പിച്ച് ദീപാവലി വരുന്നതിനാലാണ് ഇത്രയും ദിവസം ഒന്നിച്ച് അവധി ലഭിക്കുന്നത്.
യുഎഇയിലുടനീളമുള്ള ഇന്ത്യൻ സ്‌കൂളുകൾക്ക് ദീപാവലിക്ക് നാല് മുതൽ അഞ്ച് ദിവസം വരെയായിരിക്കും അവധി ലഭിക്കുക.
അതത് വിദ്യാഭ്യാസ അധികാരികൾ അംഗീകരിച്ച അവധി ദിവസങ്ങളിൽ, ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 18 മുതൽ 22 വരെ അവധിയായിരിക്കും, വാരാന്ത്യ ദിവസങ്ങളും അധിക അവധിയും ദീപാവലി ദിന അവധിയോടുകൂടി ചേർക്കും.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് ദുബൈ ഇക്കോണമി, ടൂറിസം വകുപ്പ് ഒക്ടോബർ 17 മുതൽ 26 വരെ സംഘടിപ്പിക്കുന്ന മെഗാ ദീപാവലി ആഘോഷങ്ങൾക്കായി ദുബൈ ഒരുങ്ങുന്നതിനിടെയാണ് ഈ പ്രഖ്യാപനം.
10 ദിവസത്തെ ഈ ആഘോഷത്തിൽ എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിലുടനീളം മനോഹരമായ വെടിക്കെട്ടുകൾ, സാംസ്കാരിക പ്രകടനങ്ങൾ, പരമ്പരാഗത വിപണിമേളകൾ, കുടുംബ സൗഹൃദ പരിപാടികൾ എന്നിവ ഉണ്ടാകും, ഇത് ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ദീപാവലി ആഘോഷങ്ങളിൽ ഒന്നാണ്.