ദുബായിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ്​ മരിച്ചു

New Update
2709745-6

ദുബായ്: ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി മരിച്ചു. പ്രവാസി ദമ്പതികളായ വി.ജി. കൃഷ്ണകുമാറിന്‍റെയും വിദു കൃഷ്ണകുമാറിന്‍റെയും മകൻ വൈഷ്ണവ്​ കൃഷ്ണകുമാർ (18) ആണ്​ മരിച്ചത്​. മാവേലിക്കര സ്വദേശിയാണ്. 

Advertisment

ദുബായിൽ ബി.ബി.എ (മാർക്കറ്റിങ്​) ബിരുദ ഒന്നാംവർഷ വിദ്യാർഥിയാണ്​. ചൊവ്വാഴ്ച രാത്രി ദുബായ് ഇന്‍റർനാഷനൽ അക്കാദമിക്​ സിറ്റിയിൽ ദീപാവലി ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്​ മരണകാരണം​. വൃഷ്ടി കൃഷ്ണകുമാറാണ്​ വൈഷ്ണവിന്‍റെ സഹോദരി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്നാണ്​ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്​.

Advertisment