/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
ദുബായ്: മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാൻ ബാങ്ക് അക്കൗണ്ട് നൽകിയ സംഭവത്തിൽ കടുത്ത ശിക്ഷ വിധിച്ച് ദുബായ് കോടതി.
ഏഷ്യക്കാരനായ പ്രതി മൂന്ന് വർഷം തടവും 1 ലക്ഷം ദിർഹം പിഴയും നൽകണമെന്ന് കോടതി ഉത്തരവിട്ടു. ശിക്ഷാകാലാവധി പൂർത്തിയായാൽ പ്രതിയെ നാടുകടത്തണമെന്നും വിധിയിൽ പറയുന്നു
രണ്ട് വർഷത്തേക്ക് പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണം. നിലവിൽ അക്കൗണ്ടിലുള്ള പണം മറ്റൊരാൾക്ക് കൈമാറാനോ, പണം നിക്ഷേപിക്കാനോ ഈ കാലാവയളവിൽ അനുമതി ഉണ്ടായിരിക്കില്ല.
യു എ ഇ സെൻട്രൽ ബാങ്കിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മേൽനോട്ടത്തിൽ മാത്രമേ അക്കൗണ്ടിൽ നിന്നുള്ള പണമിടപാടുകൾ നടത്താൻ പാടുള്ളു എന്നും കോടതി ഉത്തരവിൽ പറയുന്നു.
നാല് ഏഷ്യൻ പൗരന്മാർ ബർ ദുബൈയിലെ ഒരു വീട്ടിൽ മയക്കുമരുന്ന് സൂക്ഷിക്കുന്നുണ്ടെന്നുള്ള വിവരത്തെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
വീട് റെയ്ഡ് ചെയ്ത പൊലീസ് നിരവധി ലഹരിവസ്തുക്കളുടെ ശേഖരം കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us