ദുബായിൽ റോഡിൽ വയസ്സ്​ രേഖപ്പെടുത്തി തീയിട്ട് ജന്മദിനാഘോഷം​; യുവാവ്​ അറസ്റ്റിൽ

New Update
2748219-1

ദുബായ്: ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി റോഡിൽ തീയിട്ട യുവാവിനെ ദുബായ് പൊലീസ്​ അറസ്റ്റു ചെയ്തു. 26കാരനാണ്​ അറസ്റ്റിലായത്​. ഇയാളുടെ 26ാം ജന്മദിനത്തിൽ റോഡിൽ 26 എന്ന്​ തീകൊണ്ട്​ രേഖപ്പെടുത്തുകയായിരുന്നു. 

Advertisment

ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. തുടർന്ന്​ വിഡിയോ പരിശോധിച്ച ദുബായ് പൊലീസ്​ പ്രതിയെയും ഇയാൾ ഉപയോഗിച്ച വാഹനത്തേയും തിരിച്ചറിയുകയും ശക്​തമായ നടപടി സ്വീകരിക്കുകയുമായിരുന്നു.

പൊലീസ് പ്രതിയുടെ​ വാഹനം കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്​. ഇത്തരം കുറ്റകൃത്യങ്ങൾക്ക്​ 2000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക്​ പോയന്‍റും രേഖപ്പെടുത്തും. കൂടാതെ രണ്ട്​ മാസത്തേക്ക്​ വാഹനം കസ്റ്റഡിയിലെടുക്കും. 

ട്രാഫിക്​ നിയമത്തിന്‍റെ നഗ്​നമായ ലംഘനമാണ്​ ഇത്തരം പ്രവൃത്തികൾ എന്നും ജീവനും സ്വത്തിനും ഭീഷണിയാണെന്നും ട്രാഫിക്​ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ബ്രഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു. 

Advertisment