യു.എ.ഇയിൽ പ്രായപൂർത്തിയാകാനുള്ള പ്രായം 21​ൽ നിന്ന്​ 18 വയസാക്കി കുറച്ചു. സുപ്രധാന മാറ്റം​ സിവിൽ ഇടപാടുകൾ സംബന്ധിച്ച പുതിയ നിയമത്തിൽ

New Update
Legal-Translation-Dubai-4

ദുബായ്: സിവിൽ ഇടപാടുകൾ സംബന്ധിച്ച പുതിയ നിയമത്തിൽ പ്രായപൂർത്തിയാകാനുള്ള പ്രായം 21 ചാന്ദ്ര (ഹിജ്​റ) വർഷത്തിൽനിന്ന് 18 ഗ്രിഗോറിയൻ (ഇംഗ്ലീഷ്​) വർഷമായി കുറച്ചു. ഇതോടെ 18 വയസുള്ളവർക്ക് സ്വന്തം ആസ്തികൾ കൈകാര്യം ചെയ്യാൻ നിയമപരമായ അനുമതി ലഭിക്കും.

Advertisment

പുതിയ നിയമം സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നതിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. 15 വയസുള്ളവർക്ക് അവരുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കാനുള്ള വ്യവസ്ഥയും ഇതിൽ ഉൾപ്പെടുത്തി. യുവാക്കളെ ശാക്തീകരിക്കാനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിയമഭേദഗതികൾ.

നഷ്ടപരിഹാരം, കരാറുകൾ, ഇൻഷുറൻസ്, വിൽപ്പന തുടങ്ങിയ മേഖലകളിൽ വ്യക്തമായ നിയമ വ്യവസ്ഥകൾ നിയമം അവതരിപ്പിക്കുന്നു. കൂടാതെ, മരണം അല്ലെങ്കിൽ പരിക്ക് മൂലമുള്ള നഷ്ടങ്ങൾക്ക് ദിയാധനത്തോടൊപ്പം അധിക നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment