/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
ദുബായ്: റിയൽ എസ്റ്റേറ്റ് വായ്പാ തട്ടിപ്പിലൂടെ ദമ്പതിമാരെ വഞ്ചിച്ച മൂന്ന് പേർക്ക് തടവും പിഴയും ശിക്ഷിച്ച് കോടതി. മൂന്ന് അറബ് പൗരന്മാരെയാണ് ആറ് മാസം തടവിനും പിഴയട്ക്കാനും ദുബായ് കോടതി ശിക്ഷിച്ചത്.
മൂന്ന് പേരും കൂടി പിഴത്തുക നൽകിയാൽ മതി. പിഴ ഉൾപ്പടെ ഒമ്പത് ലക്ഷം ദിർഹം തിരികെ നൽകാനും ദുബായ് കോടതി ഉത്തരവിട്ടു.
പ്രശസ്തമായ ഒരു പ്രോപ്പർട്ടി ഡെവലപ്പറുടെ പ്രതിനിധികളായി ചമഞ്ഞ്, വ്യാജ കമ്പനി സൃഷ്ടിച്ച് ധനസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത്, വില്ല പദ്ധതിയുടെ പേരിൽ ദമ്പതികളെ കബളിപ്പിച്ചു പണം തട്ടിയെടുത്തു എന്നതാണ് ഇവർക്ക് മേൽ ചുമത്തിയ കുറ്റം.
ഇവരുടെ തട്ടിപ്പിന് ഇരയായ ദമ്പതികൾ മുൻകൂർ പണമായി 800,000 ദിർഹം കൈമാറി, പക്ഷേ പിന്നീട് കമ്പനിയും രേഖകളും വ്യാജമാണെന്ന് അവർ കണ്ടെത്തി.
പ്രതികൾ ഇരകളുടെ പണം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും സാമ്പത്തികവും മാനസികവുമായി അവർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നും കണ്ടെത്തിയ സിവിൽ കോടതി ക്രിമിനൽ വിധി ശരിവച്ചു.
തട്ടിപ്പിന് ഇരയായ ദമ്പതികൾക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല, ദുരിതവും വിശ്വാസനഷ്ടവും സാമ്പത്തിക സ്ഥിരതയ്ക്ക് തടസ്സവും ഉണ്ടായതായി കോടതി പറഞ്ഞു. പ്രതികൾ എട്ട് ലക്ഷം ദിർഹം തിരികെ നൽകാനും ദമ്പതികൾക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം കൂടി നൽകാനും വിധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us