ഇന്ത്യ–യു.എ.ഇ ബന്ധം കൂടുതൽ ആഴത്തിലേക്ക്. സമഗ്ര സാമ്പത്തിക–തന്ത്രപര പങ്കാളിത്തം ശക്തിപ്പെടുത്താൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് തിങ്കളാഴ്ച ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക കൂടിക്കാഴ്ച

New Update
2776621-modi

അബൂദബി: യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ തിങ്കളാഴ്ച ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും സമഗ്രവും തന്ത്രപരവുമായ സാമ്പത്തിക പങ്കാളിത്തവും അടക്കമുള്ള രംഗങ്ങളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത്​ ലക്ഷ്യമിട്ടാണ്​ സന്ദർശനം.

Advertisment

പ്രസിഡന്‍റായതിനു ശേഷം ഇതു മൂന്നാം തവണയാണ് ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. അതിനുമുമ്പ് രണ്ട് തവണയും അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന്​ യു.എ.ഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ടിൽ പറഞ്ഞു.

അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാന്റെ 2024 സപ്തംബറിലെ ഇന്ത്യാ സന്ദര്‍ശനവും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്​തൂമിന്‍റെ 2025 ഏപ്രിലിലെ ഇന്ത്യാ സന്ദര്‍ശനവും മറ്റ് ഉന്നത തല കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് യു.എ.ഇ പ്രസിഡന്‍റ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മില്‍ ശക്തമായ നയത​ന്ത്ര, സാമ്പത്തിക ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്.

Advertisment