അബൂദബിയിൽ വളർത്തുമൃഗങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം; ലംഘിച്ചാൽ 1,000 ദിർഹം പിഴ, നടപടികൾ ഫെബ്രുവരി 3 മുതൽ

New Update
images - 2026-01-31T212952.138

ദുബായ്: അബൂദബിയിൽ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് പുതിയ നിബന്ധനയുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് (DMT).

Advertisment

ഫെബ്രുവരി മൂന്ന് മുതൽ എമിറേറ്റിലെ മുഴുവൻ വളർത്തുമൃഗങ്ങൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി. നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാത്ത ഉടമകൾക്ക് 1,000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

രജിസ്‌ട്രേഷൻ 'താം' പ്ലാറ്റ്‌ഫോം വഴി

പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളെ സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘താം’ (TAMM) വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. എമിറേറ്റിലെ അംഗീകൃത വെറ്ററിനറി ക്ലിനിക്കുകളുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്.

വെറ്ററിനറി കേന്ദ്രങ്ങളിൽ മൃഗങ്ങളുടെ ആരോഗ്യ പരിശോധനയും മൈക്രോചിപ്പ് സ്ഥിരീകരണവും നടത്തിയ ശേഷം ആവശ്യമായ മെഡിക്കൽ രേഖകൾ ഗവൺമെന്റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

  • ഫീസ്: രജിസ്‌ട്രേഷനായി പ്രത്യേക ഫീസ് ഈടാക്കില്ല.
  • രേഖകൾ: മൃഗങ്ങളുടെ മെഡിക്കൽ രേഖകൾ, മൈക്രോചിപ്പ് വിവരങ്ങൾ എന്നിവ നിർബന്ധമാണ്.
  • യു.എ.ഇ പാസ്: നടപടികൾക്കായി ഉടമയുടെ യു.എ.ഇ പാസ് (UAE Pass) ആക്ടീവായിരിക്കണം.
  • ഗ്രേസ് പിരീഡ്: വ്യക്തികൾക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ഒരു വർഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. എന്നാൽ പെറ്റ് ഷോപ്പുകൾ, ഷെൽട്ടറുകൾ എന്നിവർ ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കണം.

വളർത്തുമൃഗങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ പ്രതിരോധ കുത്തിവെപ്പുകൾ കാര്യക്ഷമമാക്കാനും, നഷ്ടപ്പെടുന്ന മൃഗങ്ങളെ ഉടമകൾക്ക് വേഗത്തിൽ തിരികെ എത്തിക്കാനും തെരുവ് മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും ഈ പുതിയ പരിഷ്കാരം സഹായിക്കും.

സമൂഹത്തിന്റെ സുരക്ഷാ ചട്ടക്കൂടിൽ വളർത്തുമൃഗങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു 'കുടുംബ ഇടം' സൃഷ്ടിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Advertisment