അബുദാബി മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാകിസ്ഥാൻ പൗരൻ; സാധാരണക്കാരെ ലക്ഷ്യമിടുന്ന ആക്രമണം ന്യായീകരിക്കാനാവില്ലെന്ന് യുഎഇ, പരമാധികാര ലംഘനമായി കണക്കാക്കി പ്രതികരിക്കുമെന്നും യുഎഇ

New Update
abudabi

ദുബായ്: അബുദാബിയിലെ ജനവാസ മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാകിസ്ഥാൻ പൗരനാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

Advertisment

സംഭവത്തെ ശക്തമായി അപലപിച്ച യുഎഇ അധികൃതർ, സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. 

രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ഇതിനെ കാണുമെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തിരിച്ചടിക്കാനുള്ള പൂർണ്ണ അവകാശം യുഎഇക്കുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

നിലവിൽ രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട പാകിസ്ഥാൻ പൗരന്റെ കുടുംബത്തെ യുഎഇ അനുശോചനം അറിയിച്ചു. 

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ലംഘനമാണ് നടന്നതെന്നും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും യുഎഇ ആവർത്തിച്ചു.

Advertisment