യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കാൻ 12,000 കമ്പനികൾക്ക് നിർദേശം; 14 മേഖലകളിലെ 68 പ്രൊഫഷനൽ, സാങ്കേതിക തസ്‌തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്; നിയമം ലംഘിച്ചാൽ 84,000 ദിർഹം പിഴ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
യുഎഇയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പിലാ​ക്കാ​നുള്ള സമയപരിധി അവസാനിച്ചു; നാളെ മുതൽ പിഴ വീഴും!

ദുബായ്: യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കാൻ കമ്പനികൾക്ക് നിർദേശം. ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കാൻ 12,000 കമ്പനികൾക്കാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശം നൽകിയത്.

Advertisment

എമിറാത്തി ടാലന്റ് കോമ്പറ്ററ്റീവ്നസ് കൗൺസിൽ പ്രോഗ്രാം പ്രകാരം 20-49 ജീവനക്കാരുള്ള കമ്പനികളിൽ വർഷത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.

ഐടി, റിയൽ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം, നിർമ്മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷനൽ, സാങ്കേതിക തസ്‌തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്.

വർഷത്തിൽ 2 ശതമാനം സ്വദേശികളെ വീതം നിയമിച്ച് 2026 ആകുമ്പോഴേക്കും 10 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 2022-ൽ 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിലാണ് സ്വദേശിവൽക്കരണം ആരംഭിച്ചത്.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് വർഷത്തിൽ 84,000 ദിർഹമാണ് പിഴയായി ചുമത്തുക. 2025 അവസാനത്തോടെ മൊത്തം 2 ശതമാനം യുഎഇ പൗരന്മാർക്ക് ജോലി നൽകാത്ത കമ്പനിക്കുള്ള പിഴ 1,68,000 ദിർഹമായും വർധിക്കും.

Advertisment