ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/media_files/ndJ07pbNZ9CrGM6gZI5q.jpg)
ദുബായ്: ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ദുബായിൽ നൂറോളം ഡ്രൈവർമാർക്ക് പിഴ ചുമത്തി. കൂടാതെ നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗ്, റോഡ് സ്റ്റണ്ടുകൾ എന്നിവ ഉൾപ്പെടെ 4,420 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് .
Advertisment
94 കാറുകളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. വാഹനം കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട ഡിക്രി 30 പ്രകാരം കുറ്റവാളികൾക്ക് കർശനമായ ശിക്ഷയും വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം വരെ പിഴയും ലഭിക്കുമെന്ന് ദുബൈ പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.
അൽ റുവയ്യ, ജുമൈറ, മറ്റ് റെസിഡൻഷ്യൽ ഏരിയകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.