ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന നാലാമത്തെ മലയാളിയും മരിച്ചു

New Update
H

ദുബായ്: കരാമയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി പുന്നോൽ സ്വദേശി ഷാനിൽ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 

Advertisment

തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി നിട്ടൂർ വീട്ടിൽ നിധിൻ ദാസ്, പുന്നോൽ സ്വദേശി നിഹാൽ നിസാർ, മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ള എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മലയാളികൾ. ഒക്ടോബർ 17 ന് രാത്രിയായിരുന്നു അപകടം.

Advertisment