/sathyam/media/media_files/Na5SbsB0BfBZXbg86Gjs.jpg)
ദുബായ്: അമിത വേഗതയിൽ ഓടിച്ച സ്​പോർട്​സ്​ കാർ നിയന്ത്രണം വിട്ട്​ പാലത്തിൽ നിന്ന്​ താഴേക്ക്​ പതിച്ച്​ രണ്ട്​ മരണം. അൽ ഖവാനീജിൽ ഇത്തിഹാദ്​ മാളിന്​ സമീപം ചൊവ്വാഴ്ച രാത്രി 11.55ന്​ ആണ്​ അപകടം.
കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ്​ മരിച്ചത്​. ഇവർ ഏത്​ രാജ്യക്കാരാണെന്ന്​ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ ട്രാഫിക്​ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്​ഫ്​ മുഹൈർ അൽ മസ്​റൂയി പറഞ്ഞു.
അർധ രാത്രിയിൽ അമിത വേഗതയിൽ ഓടിച്ച കാർ പാലത്തിന്‍റെ വളവിൽ വെച്ച്​ നിയന്ത്രണം വിട്ട്​ തെന്നിമാറി ബാരിക്കേഡിൽ ഇടിച്ച്​ മറിഞ്ഞ്​ താഴേക്ക്​​ പതിക്കുകയായിരുന്നു. താഴേക്ക്​ പതിച്ച കാർ അമിത വേഗത കാരണം കാർ തെരുവിലൂടെ ഏറെ ദൂരം തെന്നിനീങ്ങി മീഡിയൻ സ്​ട്രിപ്പിൽ ഇടിച്ചാണ്​ നീന്നത്​. തുടർന്ന്​ കാറിന്​ തീപ്പിടിച്ചതാണ്​ രണ്ടു പേരുടെയും മരണത്തിനിടയാക്കിയതെന്നും പൊലീസ്​ വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us