2024നെ വരവേൽക്കാനൊരുങ്ങി യുഎഇ; പുതുവത്സര രാവിൽ 8 ഇടങ്ങളിൽ വെടിക്കെട്ടും, ഡ്രോൺ ഷോകളും നടക്കും

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
H

ദുബായ്: 2024നെ വരവേൽക്കാനൊരുങ്ങി യുഎഇ. ഇത്തവണ വമ്പൻ ആഘോഷ പരിപാടികളാണ് യുഎഇയിൽ സംഘടിപ്പിക്കുന്നത്.

Advertisment

ബുർജ് ഖലിഫ, പാം ജുമൈറ, ബുർജ്, അൽ അറബ്, ഹത്ത, അൽ സീഫ്, ബ്ലൂവാട്ടേഴ്സ്, ബീച്ച്, ​ഗ്ലോബൽ വില്ലേജ് എന്നീ 8 ഇടങ്ങളിൽ ആകാശ വിസ്മയം ഒരുക്കും.

ഒറ്റ രാത്രിയിൽ ഏഴ് തവണയാണ് ഗ്ലോബൽ വില്ലേജ് പുതുവർഷത്തെ വരവേൽക്കുന്നത്. ചൈനയിലെ പ്രാദേശിക സമയം കണക്കാക്കി ഗ്ലോബൽ വില്ലേജിൽ രാത്രി 8 മണിക്ക് ആഘോഷങ്ങൾ ആരംഭിക്കും.

തുടർന്ന് തായ്ലൻഡ് (രാത്രി 9), ബംഗ്ലാദേശ് (രാത്രി 10), ഇന്ത്യ (രാത്രി 10.30), പാകിസ്ഥാൻ (രാത്രി 11), യുഎഇ (രാത്രി 12), പുലർച്ചെ 1 മണിക്ക് തുർക്കിൽ ന്യൂ ഇയർ എത്തുന്നതോടെ ആഘോഷങ്ങൾ അവസാനിക്കുന്നു.

സംഗീതക്കച്ചേരികൾ, ഡ്രോൺ ഷോകൾ, ബീച്ച് പാർട്ടികൾ, ഡൈനിംഗ് ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നയും ന്യൂഇയർ ഇവന്റുകളിൽ ഉൾപ്പെടുന്നുണ്ട്.

Advertisment