പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം: ഷാര്‍ജയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്; എല്ലാ പരിപാടിയും നിരോധിച്ച് ഭരണകൂടം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
H

ഷാര്‍ജ: പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായുള്ള വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും നിരോധിച്ച് ഷാര്‍ജ ഭരണകൂടം. പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. 

Advertisment

എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും ഷാര്‍ജ പോലീസ് വ്യക്തമാക്കി. വിലക്ക് ലംഘിച്ചാല്‍ നിയമനടപടി എടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഇത്തവണ പുതുവത്സരരാവിൽ നിരവധി ആഘോഷ പരിപാടികൾ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ നടന്നുവരികെയാണ് ഷാര്‍ജ ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നടപടി. നിരവധി വിദേശസഞ്ചാരികളും പുതുവത്സരം ആഘോഷിക്കാനായി ഷാര്‍ജയില്‍ എത്താറുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ ഭരണകൂടം ജനുവരി ഒന്നിന് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. അതേസമയം, മറ്റ് എമിറേറ്റുകളില്‍ ഇതുവരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. ദുബായില്‍ ഉള്‍പ്പടെ വിപുലമായ പുതുവത്സര പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.

Advertisment