അബുദാബിയിൽ നിന്ന് കോഴിക്കോട്​ - തിരുവനന്തപുരം സർവീസുകൾ​ പുനരാരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്

New Update
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി ;അപകടത്തില്‍ റൺവേയിലെ സിഗ്നൽ ലൈറ്റുകൾ തകർന്നു ,  ആർക്കും പരിക്കില്ല ; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ദുബായ്: അബുദാബിയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്.

Advertisment

ജനുവരി ഒന്ന് മുതലാണ് സർവീസ് പുനരാരംഭിക്കുക. പ്രതിദിനം ഓരോ സർവീസുകളായിരിക്കും ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40-ന് അബുദാബിയിൽ നിന്ന് ആരംഭിച്ച് രാത്രി 8 മണിയോടെ കോഴിക്കോട് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് രാത്രി 9.30-ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം അർധരാത്രി 12 മണിയോടെ അബുദാബിയിലെത്തും.

എയർ ക്രാഫ്റ്റ് എയർ ബസ് 320 ആണ് കോഴിക്കോടേയ്ക്ക് സർവീസ് നടത്തുക. ഇതിൽ എട്ട് ബിസിനസ് ക്ലാസ്, 157 ഇക്കോണമി സീറ്റുകളുമാണുള്ളത്. കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി ലാൻഡിങ് നിരോധിച്ചതിനെ തുടർന്ന് 2022 ജൂണിലാണ് ഇത്തിഹാദ് സർവീസ് അവസാനിപ്പിച്ചത്.

എയർ ക്രാഫ്റ്റ് എയർ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നത്. പുലർച്ചെ 3.20-ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും.

രാവിലെ 10.05-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.55-ന് അബുദാബിയിലെത്തും. 

Advertisment