New Update
/sathyam/media/media_files/hYaVG7Wd1ACcy5EgKp3a.jpg)
ദുബായ്: ദുബായ് പൊലീസിന്റെ വാഹനവ്യൂഹത്തിലേക്ക് ബ്രിട്ടീഷ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ലോട്ടസിന്റെ എസ്.യു.വി മോഡലായ എലെട്രെയും. എലെെട്ര ആർ ആണ് സേനയിലേക്ക് എത്തിയിരിക്കുന്നത്.
Advertisment
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ദുബായ് ടൂറിസ്റ്റ് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജലാഫിന്റെ സാന്നിധ്യത്തിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട മോട്ടോർ ഇലക്ട്രിക് എസ്.യു.വിയാണ് എലെട്രെ ഇലക്ട്രിക് ആർ. ബുർജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ജെ.ബി.ആർ. എന്നിങ്ങനെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ വാഹനം ഉപയോഗിക്കും