യുഎഇയിലെ ചില എമിറേറ്റുകളിൽ ഞായറാഴ്ച മഴ മുന്നറിയിപ്പ്

New Update
uae rain new

ദുബായ്: യുഎഇയിലെ ചില എമിറേറ്റുകളിൽ ഇന്നും നാളെയും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം വരുന്ന ആഴ്‌ചയിൽ കുറഞ്ഞ താപനിലയും കനത്ത മഴയും ഉണ്ടാകുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചിച്ചരിക്കുന്നത്.

Advertisment

ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് മഴ പെയ്യുകയെന്നാണ് എൻസിഎം റിപ്പോർട്ട്. ഇതിൽ ഫുജൈറയിൽ മഴ ശക്തമാകുമെന്നാണ് കരുതുന്നത്.

അതേസമയം ഈ ദിവസങ്ങളിൽ കനത്ത മൂടൽ മഞ്ഞും ഉണ്ടായേക്കും. ശനിയാഴ്ച രാവിലെ കനത്ത മൂടൽ മഞ്ഞ് ഉണ്ടായതിനെ തുടർന്ന് രാജ്യത്തുടനീളം എൻസിഎം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Advertisment