കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ തിങ്കളാഴ്ച വർക്ക് ഫ്രം ഹോം അനുവദിക്കാൻ നിർദ്ദേശം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
uae rain new

ദുബായ്: യുഎഇയിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ നിർദേശം. സ്വകാര്യ മേഖലയിൽ ജോലി സമയങ്ങളിൽ ഇളവ് വരുത്തണമെന്നും യുഎഇ തൊഴിൽ മന്ത്രാലയം നിർദേശിച്ചു.

Advertisment

ശക്തമായ മഴയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് ഇത്. എന്നാൽ ഇത് സംബന്ധിച്ച തീരുമാനം ഇതുവരെ വ്യക്തമായിട്ടില്ല.

കനത്ത മഴയ്ക്ക് പുറമെ വിവിധ മേഖലകളിൽ പൊടിക്കാറ്റിനും സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്. ഷാർജ, അജ്മാൻ, ദുബായ്, ഉമ്മുൽഖുവൈനിലെ ചില പ്രദേശങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിൽ ഇടത്തരം മഴയായിരിക്കും ലഭിക്കുക.

എന്നാൽ ഫുജെെറയിൽ കനത്ത മഴക്കാണ് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്

Advertisment