പൊതുജനങ്ങളുടെ സുരക്ഷ തന്നെ മുഖ്യം; ദുബായിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾ നിരോധിച്ചു; വിലക്ക് വന്നതറിയാതെ ഇ-സ്കൂട്ടറുമായി എത്തിയത് നിരവധി പേർ

New Update
H

ദുബായ്: പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ദുബായിൽ മെട്രോ, ട്രാം എന്നിവിടങ്ങളിൽ ഇ-സ്കൂട്ടറുകൾ നിരോധിച്ചു. ദുബായ് ആർടിഎയുടെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

മാർച്ച് ഒന്നുമുതൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾ നിരോധിച്ചു എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഈ നിരോധനം.

ദുബായിൽ കൂടുതലായിട്ടും ആളുകൾ ഇ- സ്കൂട്ടറുകൾ ആണ് ഉപയോഗിക്കുന്നത്. അതേസമയം ഇ-സ്കൂട്ടറുകൾക്ക് വിലക്ക് വന്നതറിയാതെ നിരവധിയാളുകളാണ് ഇതുമായി എത്തിയത്.

ഉദ്യോഗസ്ഥർ ആണ് നിരോധനത്തിന്റെ വിവരം അറിയിച്ചത്. തുടർന്ന് പലരും സൈക്കിളിന് അനുവദിച്ച പാർക്കിങ് സ്ഥലത്ത് ഇ- സ്കൂട്ടർ സൂക്ഷിച്ച് മെട്രോയിൽ യാത്ര തുടരുകയായിരുന്നു. 

Advertisment