ഇന്റർപോളിലും എമിറാത്തി പെൺ കരുത്ത് ! ഇൻ്റർപോളിലെ ആദ്യ എമിറാത്തി ലെയ്‌സൺ ഓഫീസറായി ആലിയ അൽ സാദി

New Update
H

ദുബായ്: ഇൻ്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ്റെ (ഇൻ്റർപോൾ) ആദ്യത്തെ എമിറാത്തി ലെയ്‌സൺ ഓഫീസറായി ചുമതയേറ്റ് ആലിയ മബ്രൂക്ക് അൽ സാദി.

ദുബായ് പൊലീസിലെ ജനറൽ കമാൻഡിൽ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനൻ്റ് ആണ് ആലിയ.

Advertisment

ഇൻ്റർനാഷണൽ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിൻ്റെ അഡ്മിനിസ്ട്രേറ്ററും കോർഡിനേറ്ററുമായി 2024-ൻ്റെ തുടക്കത്തിലാണ് ആലിയ ജോലിയിൽ പ്രവേശിച്ചത്.

ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിൽ ഇലക്‌ട്രോണിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ചെയ്തിരുന്ന ആലിയക്ക് ടെക്‌നിക്കൽ വർക്ക് മേഖലയിൽ 10 വർഷത്തെ പ്രവർത്തന പരിചയമുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദവും സായിദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സെക്യൂരിറ്റി സ്പെഷ്യലൈസേഷനും ഇൻഫർമേഷൻ ഓഫ് നെറ്റ്‌വർക്ക് സയൻസിൽ ബിരുദവും നേടിയിട്ടുണ്ട്.

കൂടാതെ സൈബർ ബിരുദധാരി കൂടായാണ് ആലിയ. ദുബായ് പൊലീസിലെ യംഗ് പൊലീസ് ലീഡേഴ്‌സ് കൗൺസിൽ അംഗവും സായിദ് യൂണിവേഴ്‌സിറ്റി അലുമ്‌നി അസോസിയേഷൻ കൗൺസിൽ അംഗവുമാണ് ആലിയ അൽ സാദി.

Advertisment