ദുബായിൽ വർക്ക് – റെസിഡൻസി വിസ നടപടിക്രമങ്ങൾ ഇനി വെറും 5 ദിവസത്തിൽ പൂർത്തിയാക്കാം; പുതിയ വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
U

ദുബായ്: ദുബായിൽ വർക്ക് – റെസിഡൻസി വിസ നടപടിക്രമങ്ങൾ ഇനി വെറും 5 ദിവസത്തിൽ പൂർത്തിയാക്കാം. ഇതിനായി വർക്ക് ബണ്ടിൽ എന്ന പുതിയ പ്ലാറ്റ്‌ഫോമാണ് നിലവിൽ വന്നിരിക്കുന്നത്. സാധാരണയായി 30 ദിവസം സമയമെടുക്കുന്ന നടപടിക്രമങ്ങളാണ് വർക്ക് ബണ്ടിൽ വഴി അ‍ഞ്ച് ദിവസത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നത്.

Advertisment

സമയ ലാഭത്തിന് പുറമെ ഈ പ്ലാറ്റ്ഫോം വഴി പുതിയ വർക്ക് പാക്കേജ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ രേഖകളുടെ എണ്ണം 16-ൽ നിന്ന് 5 ആയി കുറയ്ക്കുകയും ചെയ്തു.

വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോം രാജ്യത്തെ വർക്ക് – റെസിഡൻസി വിസ നടപടിക്രമങ്ങൾ സുഗമമവും ലളിതവുമാക്കുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

പുതിയ പ്ലാറ്റ്‌ഫോം വഴി സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്നതിനും തുടർന്നുള്ള ഇടപാടുകൾക്കുമായി ഏകദേശം 65 ദശലക്ഷം ജോലി സമയം കുറയ്ക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി, ദുബായ് ഹെൽത്ത്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ്, റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് എന്നീ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് വർക്ക് ബണ്ടിൽ പ്രവർത്തിക്കുന്നത്.

Advertisment