റമദാൻ മാസത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ച് ദുബായ്

New Update
V

ദുബായ്: റമദാൻ മാസത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ച് ദുബായ്. ദുബായിലെ സ്‌കൂൾ സമയം അഞ്ച് മണിക്കൂറിൽ കൂടരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് (കെഎച്ച്‌ഡിഎ) പ്രവൃത്തി സമയവുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

Advertisment

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതിനും ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കുന്നതിനുമായാണ് പുതിയ തീരുമാനമെടുത്തത്.

അതോടൊപ്പം വെള്ളിയാഴ്ചകളിൽ 12 മണിക്ക് സ്കൂളുകൾ പൂർത്തിയാക്കണമെന്നും നിർദേശത്തിലുണ്ട്. സ്കൂളുകളിലെ പ്രവൃത്തി സമയം നിർണയിക്കുന്നതിനായി രക്ഷിതാക്കളുമായി കൂടിയാലോചിക്കാനാണ് പല സ്കൂളുകളും തീരുമാനിച്ചിരിക്കുന്നത്.

.

Advertisment