ദുബായിലെ തിരക്കേറിയ റോഡിൽ ഒ​റ്റ​ച​ക്ര​ത്തിൽ ബൈക്ക് അഭ്യാസം; യുവാവിന് 50,000 ദിർഹം പിഴ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
Dubai-motorbike-stunt

ദുബായ്: ദുബായിലെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ബൈക്ക് അഭ്യാസം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. ​ഇയാ​ൾ​ക്ക്​ 50,000 ദി​ർ​ഹം പി​ഴ​യിട്ടതിന് പുറമെ ലൈ​സ​ൻ​സി​ൽ 23 ബ്ലാ​ക്പോ​യ​ന്‍റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തതായി ദുബായ് പൊലീസ് അറിയിച്ചു.

Advertisment

തിരക്കേറിയ റോഡിൽ ഒ​റ്റ​ച​ക്ര​ത്തി​ലായിരുന്നു യുവാവിൻ്റെ ബൈ​ക്ക്​ അഭ്യാസം. സാഹസിക പ്രകടനത്തിൻ്റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യിരുന്നു. ഈ ദൃശ്യങ്ങൾ പ​രി​ശോ​ധി​ച്ചാണ് പൊ​ലീ​സ് നടപടി.

ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 22,115 ബൈ​ക്ക്​ യാ​ത്രി​ക​ർ​ക്കെ​തി​രെ ദുബായ് എമിറേറ്റിൽ നിയമനടപടികൾ സ്വീകരിച്ചതായി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി വ്യക്തമാക്കി.

വിവിധ കേ​സുകളിലായി 858 ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന ബൈ​ക്ക്​ റൈ​ഡ​ർ​മാ​ർ​ക്കെ​തി​രെപ്പറ്റി 901 ന​മ്പ​റി​ലോ ​ദുബായി പൊ​ലീ​സ്​ സ്മാ​ർ​ട്ട്​ ആ​പ്പി​ലോ പ​രാ​തി നൽകാൻ തയ്യാറാകണമെന്നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഭ്യ​ർ​ഥി​ച്ചു.ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി പരിശോധനകളും പിഴ ഇടാക്കലുകളും വർദ്ധിപ്പിച്ചിട്ടുണ്ട്.

Advertisment