അൽ താവൂൺ സ്ട്രീറ്റിൽ പുതിയ ട്രാഫിക് പാതകൂടി തുറന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
SHARJA ROAD.webp

ദുബായ്: ഷാർജയിലെ പ്രധാന റോഡുകളിലൊന്നിൽ പുതിയ ട്രാഫിക് പാത കൂട്ടിച്ചേർക്കുന്ന പദ്ധതി നടപ്പാക്കി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇൻസ്റ്റാഗ്രാമിലൂടെയാണ് അതോറിറ്റി മാറ്റം പ്രഖ്യാപിച്ചത്.

Advertisment

അൽ നഹ്ദ പാലത്തിൽ നിന്ന് അൽ താവൂൺ സ്‌ക്വയറിലേക്കുള്ള അൽ താവൂൺ സ്ട്രീറ്റിലാണ് പുതിയ പാത ചേർത്തിരിക്കുന്നത്. 1 കിലോമീറ്റർ നീളത്തിലും 3.65 മീറ്റർ വീതിയിലുമാണ് പാത. മൊത്തം 4 ട്രാഫിക് പാതകളാക്കി മാറ്റി റോഡിലെ വാഹനങ്ങളുടെ ശേഷി വർധിപ്പിക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യം വെയ്ക്കുന്നത്.

നിലവിലുള്ള പാർക്കിംഗ് ഏരിയകളിൽ സുരക്ഷാ ബഫർ സംയോജിപ്പിക്കുന്നതിനൊപ്പം പ്രവേശന, എക്സിറ്റ് പോയിന്റുകളുടെ പരിഷ്കരണവും പദ്ധതിയിൽ ഉൾപ്പെടുന്നു.

Advertisment