Advertisment

കൈവീശി കൊണ്ട് പണം അടയ്ക്കാം ! പാം പേ, പുതിയ പേയ്‌മെന്റ് സംവിധാനവുമായി യുഎഇ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
G

ദുബായ്: കാര്‍ഡ് ട്രാന്‍സേഷനും ഓണ്‍ലൈന്‍ പേയ്‌മെന്റിനും പകരമായി കൈവീശി കൊണ്ട് പണം അടയ്ക്കാനുള്ള പദ്ധതിയുമായി രം​ഗത്തെത്തുകയാണ് യുഎഇ. പാം പേ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഈ വര്‍ഷം തന്നെ വ്യാപിപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പായ ആസ്ട്ര ടെക്ക് ആണ് പുതിയ സാങ്കേതിക വിദ്യക്ക് പിന്നില്‍. സ്റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യാതെ തന്നെ പണമടയ്ക്കാനുള്ള സംവിധാനമാണ് പാം പേ ഒരുക്കുന്നത്. ദുബായ് ഫിന്‍ടെക് ഉച്ചകോടിയില്‍ ഫിന്‍ടെക് സബ്സിഡിയറി പേബൈ വഴി കമ്പനി പേയ്മെന്റ് സൊല്യൂഷന്‍ അവതരിപ്പിച്ചു.

പാം പേ സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്ക് സൗജന്യമായിരിക്കും. ആദ്യ ഘട്ടത്തില്‍, ഉപയോക്താക്കള്‍ക്ക് വില്‍പ്പന കേന്ദ്രത്തില്‍ തന്നെ ഉപകരണം വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഭാവിയില്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതുപോലെ, ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണിലെ ഒരു ഡോക്യുമെന്റേഷന്‍ ഫീച്ചറിലൂടെ അവരുടെ കൈപ്പത്തി രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ എളുപ്പത്തില്‍ അപ്ഡേറ്റ് ചെയ്യാന്‍ അനുവദിക്കുന്നതിനായി പാം പേ ആപ്പുകളിലേക്ക് സംയോജിപ്പിക്കും.

Advertisment