ഉറങ്ങിക്കിടന്ന അധ്യാപികയുടെ ഫോട്ടോ എടുത്തു; സ്കൂൾ ജീവനക്കാരിക്ക് പിഴ ചുമത്തി ദുബായ് കോടതി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
court order1

ദുബായ്: ഉറങ്ങിക്കിടന്ന അധ്യാപികയുടെ ചിത്രം അനുവാദമില്ലാതെ പകർത്തിയ സഹപ്രവർത്തകയ്ക്ക് പിഴ ചുമത്തി കോടതി. അനധികൃതമായി ചിത്രം എടുത്ത് പ്രചരിപ്പിച്ചതിന് സ്കൂൾ ജീവനക്കാരിക്ക് 2,000 ദിർഹമാണ് ദുബായ് കോടതി പിഴ ചുമത്തിയത്.

Advertisment

ഒരു സ്വകാര്യ സ്കൂളിൽ ക്ലാസുകൾക്കിടയിലെ ഇടവേളയ്ക്കിടെ അധ്യാപകരുടെ വിശ്രമമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അധ്യാപികയുടെ ചിത്രമാണ് സഹപ്രവർത്തക ഫോണിൽ പകർത്തിയത്. അധ്യാപികയുടെ മുഖം ചിത്രത്തിൽ വ്യക്തമായി കാണാനും സാധിക്കുന്നുണ്ടായിരുന്നു.

തുടർന്ന് ചിത്രം വാട്സ്ആപ്പ് വഴി സ്കൂൾ അധികൃതർക്ക് കൈമാറുകയായിരുന്നു. അധ്യാപികയുടെ സ്വകാര്യത ലംഘിച്ചതിനാണ് സ്കൂൾ ജീവനക്കാരിക്കെതിരെ ദുബായ് കോടതി നടപടി സ്വീകരിച്ചത്.

മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നതിനെതിരെ യുഎഇയിൽ കർശന നിയമമാണ് നിലവിലുള്ളത്. മറ്റൊരാളുടെ അനുവാദമില്ലാതെ ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ തുടങ്ങിയവ പകർത്തുക, അവ പ്രചരിപ്പിക്കുക, സോഷ്യൽ മീഡിയയിൽ ഒരാളുടെ സ്വകാര്യതയിൽ കടന്നുകയറുന്ന കമൻ്റുകൾ പോസ്റ്റ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ആറ് മാസത്തെ തടവും 5,00,000 ദിർഹം വരെ പിഴയുമാണ് ചുമത്തുക.

 

Advertisment