റോഡുകളുടെ ഗുണനിലവാരത്തിൽ അറബ് മേഖലയിൽ ഒന്നാമത് ! അം​ഗീകാര നിറവിൽ വീണ്ടും യുഎഇ

New Update
G

ദുബായ്: റോഡുകളുടെ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ് മേഖലയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി യുഎഇ. വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട യാത്രാ-വിനോദ സഞ്ചാര വികസനസൂചികയിലാണ് യുഎഇയുടെ ഈ നേട്ടം. 

Advertisment

ഭരണാധികാരികളുടെ കാഴ്‌ചപ്പാടിന്റെയും യുഎഇയുടെ തന്ത്രപ്രധാനമായ ആസൂത്രണത്തിന്റെയും മികവാണ് ഈ നേട്ടത്തിലേയ്ക്ക് രാജ്യത്തെ എത്തിച്ചതെന്ന് ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു.

റോഡുകൾ, പൊതുഗതാഗത സേവനങ്ങൾ, തുറമുഖ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരം വർധിച്ചത് വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിനും ജി.ഡി.പി വർധിപ്പിക്കാനും സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

 

Advertisment