ദുബായ്: കടുത്ത ചൂട് പരിഗണിച്ച് യുഎഇയിലെ എല്ലാ പള്ളികളിലെയും ജുമുഅ ഖുതുബയും നിസ്കാരവും പത്ത് മിനിറ്റിൽ ഒതുക്കണമെന്ന് നിർദേശം. വെള്ളിയാഴ്ച മുതൽ ഒക്ടോബർ മാസം വരെയാണ് നിയന്ത്രണം.
ഇതുസംബന്ധിച്ച് യുഎഇ ഔഖാഫ് പള്ളികളിലെ ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 01ഃ15 ന് ആരംഭിക്കുന്ന ജുമുഅ, നിസ്കാരമുൾപ്പെടെ 01ഃ25 ന് അവസാനിക്കും.