ദുബായ്: യുഎഇയിൽ സ്വദേശിവത്കരണം ഊർജിതമാക്കുന്നു. 50ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശം.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ജൂലൈ 1 മുതൽ പരിശോധനകൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
2022 മുതലാണ് സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. എല്ലാ ആറ് മാസം കൂടുമ്പോഴും ഒരു ശതമാനം എന്ന കണക്കിൽ സ്വദേശി ജീവനക്കാരുടെ അനുപാതം ഉയർത്തണമെന്നാണ് നിർദേശം. ഇത്തരത്തിൽ സ്വദേശികളുടെ എണ്ണം വർധിപ്പിച്ച് 2026 ഓടെ പത്ത് ശതമാനം സ്വദേശികൾക്ക് ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം.