യുഎഇയിൽ ബിസിനസ് രഹസ്യം ചോർത്തിയാൽ പിടിവീഴും; ഒരു വർഷം തടവും 20,000 ദിർഹം പിഴയും, കുറ്റം ചെയ്യുന്നത് സർക്കാർ ജീവനക്കാരനാണെങ്കിൽ ശിക്ഷ അഞ്ചിരട്ടിയായി കൂടും !

New Update
H

ദുബായ്: യുഎഇയിൽ നിയമങ്ങൾ കർശനമാക്കുകയാണ്. ബിസിനസ് രഹസ്യങ്ങൾ ചോർത്തുന്നവർക്ക് മുന്നറിയിപ്പുമായി എത്തുകയാണ് പബ്ലിക് പ്രോസിക്യൂഷൻ. തടവും പിഴയും ഉൾപ്പെടെയുള്ള നടപടികളാണ് പ്രതികൾക്കെതിരെ ചുമത്തുക.

Advertisment

ഒരു വർഷം തടവും 20,000 ദിർഹം മുതൽ പിഴയുമാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കുക. സാധാരണക്കാർക്കാണ് ഈ ശിക്ഷ. അതേസമയം, രഹസ്യം ചോർത്തുന്നത് സർക്കാർ ജീവനക്കാരനാണെങ്കിൽ തടവ് അഞ്ചിരട്ടി വരെ നീളുമെന്ന് അധികൃതർ വ്യക്തമാക്കി.

കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കർശനമായ ശിക്ഷാ നടപടികൾ ചുമത്തുന്നതെന്ന് പ്രോസിക്യൂഷൻ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.

Advertisment