ലഹരി വേട്ട തുടർന്ന് എഐ, കണ്ണുവെട്ടിക്കുക അസാധ്യം ! ഇതുവരെ 1273 ലഹരികടത്തുകൾ തടഞ്ഞ് ദുബായ് പൊലീസ്

New Update
V

ദുബായ്: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫലപ്രദമായി ലഹരികടത്തുകൾ തടഞ്ഞ് ദുബായ് പൊലീസ്. കഴിഞ്ഞ വർഷം എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് 1,273 ലഹരിക്കടത്ത് ശ്രമങ്ങളാണ് പൊലീസ് തടഞ്ഞത്.

Advertisment

കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ കടത്താൻ ശ്രമിച്ച കോടികൾ വിലയുള്ള ലഹരിമരുന്നുകളാണ് ദുബായ് പൊലീസ് പിടിച്ചെടുത്തത്.

ട്രമഡോൾ, ക്യാപ്റ്റഗൺ, കറുപ്പ്, ഹെറോയിൻ, കഞ്ചാവ് എന്നിവയ്ക്ക് പുറമെ യുഎഇയിൽ വിലക്കുള്ളതും നിയന്ത്രിതവുമായ മരുന്നുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുമെന്ന് ദുബായ് കസ്‌റ്റംസിലെ ടെക്നിക്കൽ സപ്പോർട്ട് ഡിപാർട്ട്മെന്റ് ഡയറക്‌ടർ ആദിൽ അൽ സുവൈദി വ്യക്തമാക്കി.

സ്‌മാർട്ട് റിസ്‌ക് എൻജിൻ സാങ്കേതിക വിദ്യയിലൂടെയാണ് ലഹരിമരുന്നുകൾ തിരിച്ചറിഞ്ഞത്. കൂടാതെ എക്സറേ സ്‌കാനിങ്, സ്‌നിഫർ ഡോഗ് എന്നിവയിലൂടെയും ലഹരി ഉല്പന്നങ്ങൾ കണ്ടെത്താൻ സാധിക്കും. 

Advertisment