ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും ഇനി മൊബൈൽ ഫോൺ വഴി പുതുക്കാം

New Update
V

ദുബായ്: ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും ഇനി മൊബൈൽ ഫോൺ വഴി പുതുക്കാൻ അവസരം. റോഡ്‌സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റിയാണ് (ആർടിഎ) ഇക്കാര്യം വ്യക്തമാക്കിയത്. സാംസങ് ഉപയോക്താക്കൾക്ക് വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ് വിവരങ്ങളും ആർടിഎ ആപ്പ് വഴി സാംസങ് വാലറ്റിൽ നേരിട്ട് ചേർക്കാൻ സാധിക്കും.

Advertisment

ആർടിഎ ആപ്പ് ഉപയോക്താക്കൾക്ക് ലളിതവും എളുപ്പവുമായ മാർഗം വാഗ്ദാനം ചെയ്തുകൊണ്ട് അധികൃതർ ഔദ്യോഗിക ആപ്പിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ഇതുവഴി ഒന്നിലേറെ ആപ്പുകളുടെ ആവശ്യം ഇല്ലാതാകുകയും ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രീകൃത പ്ലാറ്റ്ഫോം നൽകുകയും ചെയ്യുന്നുവെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.

ആർടിഎ ആപ്പിന്റെ പുതിയ പതിപ്പിന് വ്യക്തിഗതമായ ഡാഷ്ബോർഡ് ഉണ്ട്. ഈ ഏകജാലക സംവിധാനം ഉപയോക്താക്കൾക്ക് അവരുടെ വാഹനവും ഡ്രൈവിങ് ലൈസൻസും പുതുക്കാനും തടസമില്ലാതെ പാർക്കിങ് ടിക്കറ്റുകൾ വാങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ദുബായ് മെട്രോയോ ദുബായിലെ ഏതെങ്കിലും പൊതുഗതാഗതമോ ഉപയോഗിക്കുന്ന സാംസങ് ഉപയോക്‌താക്കൾക്കായി ആർടിഎ ഡിജിറ്റൽ നോൽ പേ (nolPay) അവതരിപ്പിച്ചിട്ടുണ്ട്. ഗതാഗതത്തിനായി പണമടയ്ക്കാൻ സ്മാർട്ട് ഫോണോ സ്മാർട്ട് വാച്ചോ ടാപ്പ് ചെയ്താൽ മാത്രം മതി.

Advertisment