New Update
/sathyam/media/media_files/zrEO9845uZvSKJZb0Uls.jpeg)
ദുബായ്: ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) കമ്മ്യൂണിറ്റിയിൽ ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്.
Advertisment
ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൊബിലിറ്റി ഉപകരണങ്ങൾ ദി വാക്കിൻ്റെ ഗ്രൗണ്ടിലും പ്ലാസ ലെവലിലുമാണ് നിയന്ത്രിച്ചത്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്തു.
താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും അപകടങ്ങൾ തടയുന്നതിന്റെയും കാൽനട സൗഹൃദ പ്രദേശമായി നിലനിർത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനമെന്ന് ദുബായ് ഹോൾഡിംഗ് വ്യക്തമാക്കി.