New Update
/sathyam/media/media_files/dUpbtGeXPVzIY9i5nCQV.jpeg)
ദുബായ്: ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ) ഇത് അഭിമാന മുഹൂർത്തം. ഐഎസ്ഒ അംഗീകാരം സ്വന്തമാക്കിയിരിക്കുകയാണ് ദുബായ് ആർ.ടി.എ. ഇന്ത്യ, മിഡിൽ ഈസ്‌റ്റ്, തുർക്കി, ആഫ്രിക്ക (ഐഎംഇടിഎ) മേഖലയിൽ ലഭിക്കുന്ന ആദ്യ ഐഎസ്‌ഒ 10007 അംഗീകാരമാണിത്.
Advertisment
ഏറ്റവും മികച്ച സേവനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമാണ് ആർ.ടി.എയെ അംഗീകാരം തേടിയെത്തിയത്. മെട്രോയുടെ കൃത്യമായ സർവീസും സാങ്കേതികത്വവുമാണ് അംഗീകാരത്തിനായി പ്രത്യേകമായി പരിഗണിച്ചത്.
ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎസ്ഐ) ഗ്രൂപ്പ് നടത്തിയ കർശനമായ ഓഡിറ്റിനും മൂല്യനിർണ്ണയ പ്രക്രിയയ്ക്കും ശേഷമാണ് ആർ.ടി.എക്ക് ഐഎസ്ഒ 10007 സർട്ടിഫിക്കേഷൻ ലഭിച്ചത്.