Advertisment

ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചു; ദുബായിൽ മൂന്ന് സ്‌കൂളുകൾ അടപ്പിച്ചു

New Update
H

ദുബായ്: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ദുബായിൽ മൂന്ന് സ്‌കൂളുകൾ അടപ്പിച്ചു. 2023-2024 അധ്യയന വർഷത്തിൻ്റെ അവസാനത്തിലാണ് മൂന്ന് സ്കൂളുകൾ പൂട്ടിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് നടപടി.

Advertisment

ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസ് സംഘടിപ്പിച്ച മീറ്റ് ദി സിഇഒ പരിപാടിയിൽ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം, സ്കൂളുകളേക്കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതർ പങ്കുവെച്ചിട്ടില്ല.

Advertisment