Advertisment

യുഎഇയിലെ പൊതുമാപ്പ്; നാട്ടിലേയ്ക്ക് മടങ്ങാൻ പണമില്ലാത്തവർക്ക് വിമാന ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ എംബസി

author-image
ഗള്‍ഫ് ഡസ്ക്
New Update
H

ദുബായ്: യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ടിക്കറ്റെടുക്കാൻ പണമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് വിമാന ടിക്കറ്റ് നൽകുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി.

Advertisment

ജോലി വരെ നഷ്ടപ്പെട്ട് തിരികെ പോകാൻ കയ്യിൽ പണമില്ലാതെ മറ്റൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അനധികൃതമായി താമസിക്കുന്ന നിരവധി പേർ യുഎഇയിലുണ്ട്. ടിക്കറ്റിന് പണം ഇല്ലാത്തതിൻ്റെ പേരിൽ നാട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കാതെ പ്രയാസപ്പെടുന്നവർക്കാണ് ഈ ആനുകൂല്യം. ഇത്തരത്തിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരിൽ ഇന്ത്യക്കാരിൽ അർഹരായവർക്ക് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് (ഐസിഡബ്ല്യുഎഫ്) വിമാന ടിക്കറ്റ് നൽകുന്നത്.

അർഹരായവർക്ക് നേരിട്ടോ അംഗീകൃത സംഘടനകൾ മുഖേനയോ അപേക്ഷ നൽകിയാൽ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കും. ഇതോടൊപ്പം വിമാന ടിക്കറ്റ് സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്ക് എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ നിർദേശിച്ചു.

Advertisment