New Update
/sathyam/media/media_files/3aw5SYBbXH0TEtI7Dd6q.png)
ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയിലെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15ന് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്നാണ് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.
Advertisment
അതേസമയം, അവധി ദിവസമായ 15ന് ജോലി ചെയ്യുന്നവർക്ക് അന്നത്തെ ദിവസത്തിന് പകരമായി മറ്റൊരു ദിവസം ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ മേഖലയ്ക്ക് നേരത്തെ തന്നെ 15ന് അവധി പ്രഖ്യാപിച്ചിരുന്നു.