ദുബായ്: യുഎഇയിൽ ഹൈക്കിങ്ങിനിടെ സൂര്യതാപമേറ്റ് ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർത്ഥി ഷോൺ ഡിസൂസയാണ് മരിച്ചത്.
കുടുംബത്തോടൊപ്പം ഹെക്കിങ്ങ് (മലനിരകളിൽ കാൽനടയാത്ര) നടത്തിയ ഷോണിന്റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വടക്കൻ എമിറേറ്റുകളിലൊന്നിൽ ഹൈക്കിങ് നടത്തുമ്പോഴായിരുന്നു ഷോൺ സൂര്യതാപമേറ്റ് തളർന്നുവീണത്. ഉടൻ തന്നെ കുടുംബം ഷോണിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.