Advertisment

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദുബായിലും അബുദാബിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു

New Update
C

ദുബായ്: യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ് രൂപപ്പെട്ടതിനാൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ദുബായിലും അബുദാബിയിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

മൂടൽമഞ്ഞിനേത്തുടർന്ന് ദൃശ്യപരത കുറവായതിനാൽ വാ​ഹനയാത്രക്കാർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാനും അബുദാബി, ദുബായ് പൊലീസുകൾ ആവശ്യപ്പെട്ടു.

അതോടൊപ്പം ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി പാലിക്കാനും ഡ്രൈവർമാരോട് നിർദേശിച്ചു

Advertisment