ദുബായ്: യുഎഇയിൽ ഒക്‌ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ച് ഇന്ധനവില കമ്മിറ്റി. പുതിയ നിരക്കുകൾ പ്രകാരം ഇന്ധനവില കുറയും. ഒക്ടോബർ 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.66 ദിർഹം, സ്പെഷ്യൽ 95 പെട്രോളിന് ലീറ്ററിന് 2.54 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.47 ദിർഹം, ഡീസൽ ലിറ്ററിന് 2.6 ദിർഹം എന്നിങ്ങനെയാണ് ഒക്ടോബറിലെ നിരക്കുകൾ.
സെപ്റ്റംബറിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.90 ദിർഹം, സ്പെഷ്യൽ 95 പെട്രോളിന് 2.78 ദിർഹം, ഇ-പ്ലസ് 91 പെട്രോളിന് 2.71 ദിർഹം, ഡീസലിന് 2.78 ദിർഹം എന്നിങ്ങനെയായിരുന്നു വില. സെപ്റ്റംബറിൽ ആഗോള എണ്ണവില താഴ്ന്ന നിലയിൽ തുടരുന്നതിനാൽ ഒക്ടോബറിൽ പെട്രോൾ വില കുറയുമെന്ന് തന്നെയായിരുന്നു വിലയിരുത്തൽ.