വമ്പൻ ഓഫറുമായി ഫുജൈറ വിമാനത്താവളം; സലാം എയറിൽ യാത്ര ചെയ്യുന്നവർക്ക് ഡ്യൂട്ടി ഫ്രീയിൽ പ്രത്യേക കിഴിവ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
FUJAIRAH

ദുബായ്: യാത്രക്കാർക്ക് വമ്പൻ ഓഫർ വാ​ഗ്ദാനം ചെയ്ത് ഫുജൈറ രാജ്യാന്തര വിമാനത്താവളം. ഡ്യൂട്ടി ഫ്രീ സാധനങ്ങൾ വളരെ വിലക്കുറവിലാണ് ഫുജൈറ വിമാനത്താവളത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. 

Advertisment

എല്ലാ യാത്രക്കാർക്കും ലഭിക്കുന്ന വിലക്കുറവിന് പുറമെ സലാം എയറിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഓഫറും ഇവിടെ ഒരുക്കിയിട്ടുണ്ട്. മറ്റ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഫുജൈറയിൽ സാധനങ്ങൾ ലഭിക്കുന്നതെന്ന് ബിസിനസ് ഡിവിഷനൽ ഓഫീസർ മുഹമ്മദ് ഷിനാസ് പറഞ്ഞു.

ഡ്യൂട്ടി ഫ്രീയിൽ 35 ശതമാനം വരെ പ്രത്യേക കിഴിവാണ് സലാം എയർ യാത്രക്കാർക്കായി ലഭ്യമാക്കിയിരിക്കുന്നത്. വിദേശ മദ്യമുൾപ്പെടെയുള്ള സാധനങ്ങൾക്ക് ഈ ഓഫർ ലഭ്യമാണ്. ബോർഡിങ് പാസ് എടുത്തുകഴിഞ്ഞാൽ പാസഞ്ചർ ഗേറ്റിന് മുകളിലുള്ള ഡ്യൂട്ടി ഫ്രീയിൽ നിന്ന് സാധനങ്ങൾ വാങ്ങാം. 

മിഠായി, പെർഫ്യൂം, കരകൗശല വസ്തുക്കൾ തുടങ്ങിയവയെല്ലാം കുറഞ്ഞ വിലയ്ക്കാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. യാത്രക്കാർക്കായി രണ്ട് റെസ്റ്റോറന്റുകളും ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Advertisment