ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/media_files/G48DHiwWnzQs0Y4M1FJd.webp)
ദുബായ്: തടവുകാർക്ക് തയ്യൽ പരിശീലനം നൽകാനാരംഭിച്ച് ദുബായ് പൊലീസ്. ദുബായ് പൊലീസ് വകുപ്പിലെ ജയിൽ വിഭാഗം, ഡന്യൂബ് ഗ്രൂപ്പുമായി സഹ കരിച്ചാണ് തടവുകാർക്ക് തയ്യൽ പരിശീലനം ഒരുക്കുന്നത്.
Advertisment
തടവുകാരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നത്. ദുബായ് പൊലീസ് ജയിൽ വകുപ്പ് ഡയറക്ടർ ബി. മർവാൻ അബ്ദുൽ കരീം ജൽഫാർ പദ്ധതി ഉദ്ഘാടനം ചെയ്തു.
ദുബായിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസത്തിനും തുടർജീവിതത്തിനും സഹായകരമാകുന്ന പുതിയ പദ്ധതികൾ തുടർന്നും ആവിഷ്കരിക്കാനാണ് അധികൃതരുടെ തീരുമാനം.
ജയിൽ മോചിതരായശേഷം തടവുകാർക്ക് സ്വയംതൊഴിൽ പരിശീലിക്കാനും കുടുംബത്തിന് താങ്ങാകാനും സഹായിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് വകുപ്പ് ഡയറക്ടർ പറഞ്ഞു. തടവുകാർ തയ്യാറാക്കുന്ന വസ്ത്രങ്ങൾ വിപണിയിൽ ലഭ്യമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.