യുഎഇ–ഇന്ത്യ യാത്ര; അധിക ബാഗേജ് ചാർജ് വെട്ടി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌

New Update
air india

ദുബായി: അബുദാബി, റാസൽഖൈമ, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നും കേരളം അടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് ചാർജ് കുറച്ചു.

Advertisment

സെപ്റ്റംബർ 30 വരെ ടിക്കറ്റ് ബുക്ക്‌ ചെയ്യുകയും ഒക്ടോബർ 19 നകം എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ അധിക ബാഗേജുമായി യാത്ര ചെയ്യാൻ ഇനി മുതൽ 49 ദിർഹം നൽകിയാൽ മതി.

അതേസമയം 10 കിലോ അധിക ബാഗേജിന് 99 ദിർഹം നൽകിയാൽ മതിയാവും. കൂടാതെ 15 കിലോ അധിക ബാഗേജിന് 199 ദിർഹം നൽകിയാൽ മതിയാവും.

ഷാർജയിൽ നിന്ന് മുംബൈ, ഡൽഹി, ഇൻഡോർ, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് ബാഗേജ് സൗജന്യമായി കൊണ്ടു പോകാവുന്നതാണ്.

Advertisment