Advertisment

24ാമത് ദുബായ് മാരത്തോണിന് ഞായറാഴ്ച തുടക്കം, ചിലയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്

New Update
H

ദുബായ്: 24ാമത് ദുബായ് മാരത്തോണിന് ഞായറാഴ്ച തുടക്കം. നാല് കിലോമീറ്റർ, 10 കിലോമീറ്റർ, 42 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മാരത്തോൺ നടക്കുക. 

Advertisment

ദുബായ് സ്പോർട്സ് കൗൺസിലാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. മുൻ ലോക മാരത്തൺ ചാമ്പ്യൻ ലെലിസ ഡെസീസ ഉൾപ്പെടെയുളളവർ ഇത്തവണ മാരത്തണിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉംസുഖീം റോഡിലാണ് മാരത്തണിന്‍റെ തുടക്കവും സമാപനവും.

അതേസമയം ദുബായ് മാരത്തണ്‍ കാരണം ദുബൈയിലെ പലയിടത്തും നാളെ ഗതാഗതം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ചില റോഡുകള്‍ അടച്ചിടുന്നതിനാല്‍ യാത്രയുടെ റൂട്ടുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്ന് ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പിൽ വ്യക്തമാക്കി. 

മാരത്തോണിലെത്തുന്ന ആളുകളുടെ സൗകര്യം കണക്കിലെടുത്ത് ദുബായ് മെട്രോ ഞായറാഴ്ച പുലർച്ചെ മുതൽ സർവീസ് ആരംഭിക്കും. ഉച്ചയ്ക്ക് 1 മണിയോടെയാണ് മാരത്തണ്‍ അവസാനിക്കുക.

 

 

 

 

Advertisment